Flash News

6/recent/ticker-posts

ആകാശത്തൊരു കൗതുക കാഴ്ച; സൂര്യനുചുറ്റും വർണ്ണ വലയം വിസ്മയമായി

Views

മലപ്പുറം : ജില്ലയുടെ പല ഭാഗത്തും ഇന്നലെ പതിനൊന്നര മുതൽ സൂര്യനു ചുറ്റുമായി മഴവിൽ വർണ്ണ വലയം കൗതുകമായി.
   ഇതേ കുറിച്ച് പൊൻമള പൂവാട് എ എം എൽ പി സ്കൂൾ അധ്യാപിക ശമീന ചെറുകര പോപ്പുലർ ന്യൂസിന് നൽകിയ വിവരങ്ങൾ മാന്യ വായനക്കാരുമായി പങ്കുവെക്കാം...
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഐസ് പരലുകളുമായി കൂടിച്ചേരുന്ന സൂര്യനില്‍ നിന്ന് ഉണ്ടാവുന്ന പ്രകാശം കാരണം സംഭവിക്കുന്ന ഒപ്റ്റിക്കല്‍ പ്രതിഭാസങ്ങളാണ് 'സണ്‍ ഹാലോ' എന്ന് പറയുന്നത്. ഇത് മഴവില്‍ നിറത്തിലോ അല്ലെങ്കില്‍ വെള്ള നിറത്തിലോ കാണപ്പെടാറുണ്ട്. ഇതിന് പല രൂപങ്ങള്‍ ഉണ്ടാവും. സൂര്യനോ ചന്ദ്രനോ അടുത്തായി ഇവ കാണപ്പെടുന്നു. ഇതില്‍ പലതും സാധാരണമാണ്. എന്നാല്‍ മറ്റുള്ളവ അപൂര്‍വ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ഹാലോസിന് കാരണമായ ഐസ്പരലുകള്‍ തണുത്ത കാലാവസ്ഥയില്‍ നിലത്തിനടുത്ത് പൊങ്ങിക്കിടക്കുകയാണ് ചെയ്യുന്നത്.ഈ സമയത്ത് ഇവയെ 'ഡയമണ്ട് ഡസ്റ്റ് ' എന്നാണ് വിളിക്കുന്നത്. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് ഇത്തരം പ്രതിഭാസത്തിന്റെ പ്രധാന കാരണം എന്നാണ് പറയപ്പെടുന്നത്. ഇത് സൂര്യന് ചുറ്റും മാത്രമല്ല ചന്ദ്രന് ചുറ്റും കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ഏതാനും നിമിഷങ്ങള്‍ മാത്രമേ നിലനില്‍ക്കൂ എന്നത് മാത്രമല്ല ഇത് കാണുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചകളായിരിക്കും സമ്മാനിക്കുക.
മണിക്കൂറുകളോളം ദൃശ്യമായ ഈ വലയം മഴവിൽ വർണ്ണങ്ങളായ ഏഴ് നിറങ്ങൾ ചേർന്നതായിരുന്നു. കഴിഞ്ഞ ദിവസം വേങ്ങരയുടെ പല ഭാഗങ്ങളിലും ദൃശ്യമായിരുന്നു. ഇന്നലെ ജില്ലയുടെ പല ഭാഗത്ത് നിന്ന് പലരും ദൃശ്യങ്ങൾ അയച്ച് തന്നിട്ടുണ്ട്.


Post a Comment

0 Comments