Flash News

6/recent/ticker-posts

മുഖ്യമന്ത്രി കണ്ണുരുട്ടി; ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലെ വകുപ്പുമന്ത്രിയുടെ പ്രതിഷേധം ആവിയായി

Views
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം നൽകിയ കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് വകുപ്പ് മന്ത്രി ജി.ആർ അനിൽ. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ വകുപ്പുമന്ത്രിയുടെ പ്രതിഷേധം ആവിയായി. മന്ത്രിയുടെ നിലപാടിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതോടെയാണ് ചർച്ചകൾ അവസാനിച്ചത്. വിഷയത്തിൽ മന്ത്രി അനിൽ കത്ത് നൽകിയത് വാർത്തയായതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പ്രതിഷേധം വ്യാപകമായതോടെയാണ്
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. സപ്ളൈകോ ജനറൽ മാനേജരായിട്ടായിരുന്നു പുനർ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി.ആർ അനിൽ രംഗത്ത് വന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയിലായിരുന്നു മന്ത്രി അതൃപ്തി അറിയിച്ചത്.

ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനിൽ മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്. മന്ത്രിമാർക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മന്ത്രിക്ക് മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല.


Post a Comment

0 Comments