Flash News

6/recent/ticker-posts

മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിയാൻ സഹായം തേടി പോലീസ്

Views
ദുബായ്: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിൽ തിരിച്ചറിയാനുള്ള യാതൊരു രേഖകളുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ കാണാതായതായി ആരും ഇതുവരെ പരാതിയും നൽകിയിട്ടില്ല.

ദുബായ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. തിരിച്ചറിയാവുന്നവർ ദുബായ് പൊലീസ് കോൾ സെന്ററിൽ (04)901 എന്ന നമ്പരിൽ വിവരമറിയിക്കണം.


Post a Comment

0 Comments