Flash News

6/recent/ticker-posts

ഓര്‍ഡിനന്‍സ്; ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങളില്‍ ഭിന്നാഭിപ്രായം

Views കൊച്ചി:ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിൽ നിയമവൃത്തങ്ങളിൽ ഭിന്നാഭിപ്രായം. ഭരണഘടനാപരമായി പരിമിതമായ അധികാരം മാത്രമുള്ള ഗവർണർക്ക് ഇൗ നിലപാടെടുക്കാൻ കഴിയില്ലെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. തുടർച്ചയായി ഓർഡിനൻസുകൾ ഇറക്കുമ്പോൾ ഗവർണറെടുത്ത നിലപാടിൽ തെറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്.

മുമ്പൊന്നുമില്ലാത്തവിധമാണ് പിണറായി സർക്കാർ ഓർഡിനൻസുകൾ ഇറക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2021-ൽ മാത്രം 142 ഓർഡിനൻസുകളാണ് സർക്കാർ പുറപ്പെടുവിച്ചത്.

അസാധാരണ സാഹചര്യങ്ങളിലാണ് ഓർഡിനൻസ് ഇറക്കേണ്ടത്. ഇതിനുശേഷം ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഓർഡിനൻസ് നിയമമായി മാറ്റണമെന്നാണ് വ്യവസ്ഥ. നിരന്തരമായി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് 1987-ൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞു

ഓർഡിനൻസ് നിയമസഭയ്ക്കുമുന്നിൽ വെക്കാതിരിക്കുന്നത് ഭരണഘടനാപരമായ ചുമതല നിർവഹിക്കുന്നതിലെ വീഴ്ചയാണെന്ന് 2017-ൽ കൃഷ്ണകുമാർ സിങ് കേസിൽ കോടതി അഭിപ്രായപ്പെട്ടിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഓർഡിനൻസ് ഒപ്പിടില്ലെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ലെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി അഭിപ്രായപ്പെട്ടു. മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി, വൈസ് ചാൻസലർ നിയമനം, മന്ത്രിസഭയുടെ പിരിച്ചുവിടൽ തുടങ്ങിയ മൂന്നുകാര്യങ്ങളിൽ മാത്രമാണ് ഗവർണർക്ക് വിവേചനാധികാരമുള്ളത്. മറ്റുകാര്യങ്ങളിൽ മന്ത്രിസഭയുടെ ശുപാർശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനേ ഗവർണർക്ക് കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഓർഡിനൻസുകളുടെ കാര്യത്തിൽ റെക്കോഡ്

ഒാർഡിനൻസുകളുടെ കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ച് പിണറായി സർക്കാർ. കേരളം ഭരിച്ച സർക്കാരുകളിൽ ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചത് പിണറായി സർക്കാരാണ്. 2021-ൽ മാത്രം 142 ഓർഡിനൻസുകളാണ് ഇറക്കിയത്. ഇതിൽ 10 തവണവരെ പുനർവിളംബരംചെയ്ത ഓർഡിനൻസുകളുമുണ്ട്. കോവിഡ് അടക്കമുള്ള കാരണങ്ങളാൽ നിയമസഭ ചേരാൻ കഴിയാത്തതാണ് കാരണമായി വിശദീകരിക്കുന്നത്.

ഓർഡിൻസുകളുടെ കണക്കിങ്ങനെ

2016-6

2017-41

2018-59

2019-43

2020-81

2021-142

2022-14



Post a Comment

0 Comments