Flash News

6/recent/ticker-posts

മലയോരത്ത് കനത്തമഴ; മലപ്പുറം കരുവാരക്കുണ്ടിലും പാലക്കാട് അമ്പലപ്പാറയിലും മലവെള്ളപ്പാച്ചില്‍..

Views

മലയോരത്ത് കനത്തമഴ; മലപ്പുറം കരുവാരക്കുണ്ടിലും പാലക്കാട് അമ്പലപ്പാറയിലും മലവെള്ളപ്പാച്ചില്‍.



ഇത് കൊണ്ട് തന്നെ ജലനിരപ്പ് ഉയരാൻ സധ്യതയുള്ളതിനാൽ കടലുണ്ടിപ്പുഴ തീരത്തുള്ളവർ ജാഗ്ര പാലിക്കുക.


മലപ്പുറം: ജില്ലയുടെ മലയോര മേഖലയില്‍ കനത്തമഴ. ഉച്ചയോടെയാണ് മഴ ശക്തമായത്. ഇതേത്തുടര്‍ന്ന് വൈകിട്ടോടെയാണ് കരുവാരക്കുണ്ട് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. മുള്ളറയില്‍ മൂന്ന് വീടുകളില്‍ വെള്ളം കയറി. ഉച്ചയോടെ തുടങ്ങിയ കനത്ത മഴ വൈകീട്ടും തുടരുകയാണ്. ഒലിപ്പുഴയ്ക്ക് കുറുകെയുള്ള മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. അഗ്നിശമന സേനയും റെവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴ തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ക്യാമ്പുകള്‍ തുറക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.

പാലക്കാട് അമ്പലപ്പാറയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളിയാര്‍ പുഴയിലെ ജലം, ജനവാസ മേഖലയിലേക്ക് ഒഴുകി. മലയോര മേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അമ്പലപ്പാറ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ തോടുകള്‍ കരകവിഞ്ഞ നിലയിലാണ്. പാലങ്ങള്‍ പലതും മുങ്ങി.




Post a Comment

0 Comments