Flash News

6/recent/ticker-posts

ഒഴിയാതെ അപകടം; റോഡിലെ കുഴിയിൽ വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

Views

ഒഴിയാതെ അപകടം; റോഡിലെ കുഴിയിൽ വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

പത്തനംതിട്ട: കുമ്പഴയിൽ റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽനിന്നു തെറിച്ചുവീണയുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തിരുവല്ലകുമ്പഴസ്വദേശിയായആതിര(25)യ്ക്കാണ് പരുക്കേറ്റത്.

ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുമ്പഴ ഭാഗത്തുനിന്നുംപത്തനംതിട്ടഭാഗത്തേയ്ക്കുവരികയായിരുന്നു ആതിരകുഴിയിൽ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ കാലിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി. കുടിവെള്ള പദ്ധതിക്കായി കുഴിച്ച കുഴിയിൽ വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.

പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയുടെ ഭാഗമായി മാസങ്ങളായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്. പലയിടത്തും പൈപ്പ് ചോര്‍ന്ന് റോഡില്‍ വെള്ളം ഒഴുകുന്നഅവസ്ഥയുമുണ്ട്.റോഡിന്റെശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഞാറും വാഴയും നട്ട് പ്രതിഷേധിച്ചിരുന്നു.



Post a Comment

0 Comments