Flash News

6/recent/ticker-posts

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു, അപകടം കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി റോഡരികില്‍ നില്‍ക്കവേ.

Views

കോഴിക്കോട് : ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ അമിതവേഗം വീണ്ടും അപകടമുണ്ടാക്കി. താമരശേരി ചുങ്കത്ത് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. സ്കൂള്‍ ബസ്സില്‍ കുട്ടിയെ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയ്ക്കാണ് ടിടിപ്പറിന്‍റെ അമിത വേഗം മൂലം ദാരണാന്ത്യം ഉണ്ടായത്. താമരശേരി പനക്കോട് ഓര്‍ക്കിഡ് ഹൗസിങ്ങ് കോളനിയിലെ ഫാത്തിമ സാജിതയാണ്  മരിച്ചത്. രാവിലെ ഏഴേകാലോടെയാണ് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഫാത്തിമ സാജിതയെ ഇടിച്ച് തെറിപ്പിച്ചത്. കുട്ടിയെ സ്കൂളില്‍ കയറ്റിവിടാനെത്തിയതായിരുന്നു ഫാത്തിമ സാജിത. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചു. ബാലുശേരി ഭാഗത്ത് നിന്ന് ചുങ്കത്തേക്ക് വരികയായിരുന്ന സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടം ഉണ്ടാക്കിയത്. ടിപ്പറിന്‍റെ അമിത വേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.



Post a Comment

0 Comments