Flash News

6/recent/ticker-posts

ടിക്‌ടോക് താരംബലാത്സംഗക്കേസിൽ അറസ്റ്റിൽ

Views
ടിക്‌ടോക് താരം
ബലാത്സംഗക്കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ചിറയിൻകീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ ആളാണ് വിനീത്.

സമൂഹ മാധ്യമങ്ങളിൽ നിരവധിഫോളോവേഴ്‌സുള്ളയാളാണ് വിനീത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗംചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.



Post a Comment

0 Comments