Flash News

6/recent/ticker-posts

രോഗികൾക്ക് ധനസമാഹരണം : ഇരിങ്ങല്ലൂർ പാലാണി നാട്ടുവർത്തമാനം നൻമ ചാരിറ്റി ഗ്രൂപ്പ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

Views
ഇരിങ്ങല്ലൂർ : ആറ് വർഷക്കാലത്തോളമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇരിങ്ങല്ലൂർ പാലാണി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുവർത്തമാനം നന്മ ചാരിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നാട്ടിലെ മാരകരോഗങ്ങളടക്കമുള്ള രോഗങ്ങളാൽ പ്രയാസപ്പെടുന്ന രോഗികൾക്ക് ചികിത്സാ ധനസമാഹരണത്തിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ച് എല്ലാം കൊണ്ടും ശ്രദ്ധയാകർഷിച്ചു.



കേവലം നാട്ടുവർത്തമാനം ഗ്രൂപ്പ് തുടങ്ങിവെച്ച ചലഞ്ച് നാട് ഒന്നടങ്കം ഏറ്റുപിടിച്ചതോടെ ഇതൊരു ഉത്സവ പ്രതീതിയായി. നാട്ടിലെ ചെറുപ്പക്കാരുടെയും മുതിർന്നവരുടെയും പൂർണ പങ്കാളിത്തത്തോടെ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി നാട്ടിലെ ഒട്ടുമിക്ക വീടുകളിലുമായി 3500 ഓളം പൊതികളെത്തിക്കാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞു കൂട്ടത്തിൽ നാട്ടിലെ ഒട്ടനവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഒരു നേരത്തെ സുഭിക്ഷമായ ഭക്ഷണമെത്തിക്കാനും സാധിച്ചു ഇരിങ്ങല്ലൂർ പ്രദേശത്ത് ജാതിമത കക്ഷി രാഷ്ട്രീയ സംഘടനാ ഭേദമന്യേ എല്ലാവരും ഈ കൂട്ടായ്മയുടെ കീഴിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ബിരിയാണി ചലഞ്ചിലും ആഗസ്റ്റ് 14ന് നടന്ന പാലാണി ടൗൺ മുതൽ ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള റോഡിന്റെ ഇരുഭാഗവും പുല്ലുകൾ പറിച്  ശുചീകരണ പ്രവർത്തനങ്ങളും നടത്തി.  
റഹൂഫ് എ.വി, സിദ്ദീഖ് പാറയിൽ, സിദ്ദീഖ് എം.പി, ഫൈസൽ എൻ.കെ, മുഹമ്മദ്‌കുട്ടി എ.കെ,
അലവിക്കുട്ടി സി, ഉണ്ണികൃഷ്ണൻ കെ.കെ, അനീസ് ടി.പി, റാഫി പി.കെ, ബാവ എ.കെ, റസൂലുദ്ദീൻ, നസീർ, മൂസ കളത്തിങ്ങൽ, കുഞ്ഞാപ്പു സി.പി, ജംഷീർ എ.പി, റബീഹത്ത് എ.കെ, ഖാദർ കാവുങ്ങൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരായ നിരവധിയാളുകൾ ഈ സദുദ്യമത്തിൽ പങ്കാളികളായി.


Post a Comment

0 Comments