Flash News

6/recent/ticker-posts

സ്വര്‍ണക്കടത്ത് തടയാന്‍ പൊലീസ്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തം

Views

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നു , വിമാനത്താവളത്തിലെ പൊലീസ് എയ്ഡ്പോസ്റ്റിന് കീഴിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു . സ്വർണക്കടത്ത് കവർച്ച സംഘങ്ങളെ ലക്ഷ്യമിട്ടാണ് പൊലീസ് നിരീക്ഷണ സംവിധാനം വിപുലീകരിച്ചത് .

സി ഐ എസ് എഫ് , നീരീക്ഷണത്തിന് പുറമെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ കേരള പൊലീസ് നിരീക്ഷണവും ശക്തമാകുന്നത് , കഴിഞ്ഞ ഡിസംബറിലാണ് വിമാനത്താവളത്തിൽ പൊലീസ് സഹായ കേന്ദ്രം സ്ഥാപിച്ചത് , ഈ പൊലീസ് എയ്ഡ് പോസ്റ്റ് നിയന്ത്രണത്തിലാണ് 360 ഡിഗ്രി തിരിയുന്ന ഹൈഡഫിനിഷൻ ക്യാമറകൾ സ്ഥാപിച്ചത് . അന്താരാഷ്ട്ര ടെർമിനലിൽ ആഗമന , പുറപ്പെടൽ മേഖലകളിലും , വാഹന പാർക്കിംഗ്, ടെർമ്മിലിനു മുൻവശത്തെ , വാഹനങ്ങൾ കടന്നു വരുന്ന വഴികൾ തുടങ്ങി എട്ട് ഇടങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 

'യാത്രക്കാരും , സന്ദർശകരുമുൾപ്പെടെ ഇവിടെയെത്തുന്ന മുഴുവൻ ആളുകളെയും നിരീക്ഷിക്കാൻ പാകത്തിലാണ് ക്യാമറ സ്ഥാപിച്ചത്  പുതുതായി സ്ഥാപിച്ച അത്യാധുനിക സംവിധാനങ്ങളുള്ള കാമറയിലൂടെ    പൊലീസ് നിരീക്ഷണം കൂടുതൽ കാര്യക്ഷമമാകും'; എയർപോർട്ട് ഡയറക്ടർ എസ് സുരേഷ് പറഞ്ഞു. 

കസ്റ്റംസ് പരിശോധന കഴിഞ്ഞ് സ്വർണം കടത്തിയ 50 ലധികം കേസുകളാണ് ഇതിനോടകം പൊലീസ് രജിസ്റ്റർ ചെയ്തത് . ഈ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത് . ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് കരിപ്പൂരിലെത്തി പുതിയ സംവിധാനങ്ങൾ വിലയിരുത്തി. കരിപ്പൂർ, കവർച്ച, നിരീക്ഷണം, പൊലീസ്, ക്യാമറകൾ, സ്വർണക്കടത്ത്, 



Post a Comment

0 Comments