Flash News

6/recent/ticker-posts

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം; ടേബിള്‍ ടെന്നീസില്‍ സിംഗപ്പൂരിനെ തകര്‍ത്തു.

Views കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം; ടേബിള്‍ ടെന്നീസില്‍ സിംഗപ്പൂരിനെ തകര്‍ത്തു

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. ടേബിള്‍ ടെന്നീസ് പുരുഷ ഇനത്തിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ സിംഗപ്പൂരിനെ 3-1ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്.

വനിതാ ലോണ്‍ ബോള്‍ ടീമും ഇന്ന രാജ്യത്തിനായി സ്വര്‍ണം നേടിയിരുന്നു. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു സ്വര്‍ണനേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. ഇതോടെ ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി.

17-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം. ലവ്‌ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.



Post a Comment

0 Comments