Flash News

6/recent/ticker-posts

ആലുവ മുട്ടത്ത് KSRTC ബസിന് പിന്നില്‍ ലോറിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Views


ആലുവ: ആലുവ മുട്ടത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ആലുവയിൽ നിന്ന് കാക്കനാട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

മെട്രോപില്ലറിന് സമീപം ബസ് നിർത്തി ആളുകളെ ഇറക്കുന്നതിനിടയിൽ മറ്റൊരു ലോറി വന്ന് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കണ്ടെയിനർ ലോറിക്ക് പിന്നിലും ഇടിച്ചു. ബസിലും ലോറിയിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.




Post a Comment

0 Comments