Flash News

6/recent/ticker-posts

ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പായി. 80 ലക്ഷം യുവതിക്ക് കൈമാറി

Views
ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പായി. 
80 ലക്ഷം യുവതിക്ക് കൈമാറി

ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്.  കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ട് എങ്കിലും കരാറിൽ പറയുന്നതിനേക്കാളും കൂടുതൽ തുക കൊടുത്തുവെന്നാണ് സൂചന. കരാറിൽ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച  കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.  ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.


Post a Comment

0 Comments