Flash News

6/recent/ticker-posts

വേങ്ങര ബസ് സ്റ്റാന്റിൽ മദ്യപാനികളുടെ വിളയാട്ടം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മൂന്ന് പേരെ അറസ്റ്റു ചെയ്തു.

Views

വേങ്ങര ബസ് സ്റ്റാന്റിൽ മദ്യപാനികളുടെ വിളയാട്ടം മദ്യപിച്ച്  ബഹളമുണ്ടാക്കിയതിന് മൂന്ന് പേരെ അറസ്റ്റു ചെയ്തു.







വേങ്ങര: വേങ്ങര ബസ് സ്റ്റാന്റിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് ചിനക്കൽ സ്വദേശി പൂക്കുത്ത് സൈതലവി (62), വേങ്ങര സ്വദേശി തൊമ്മങ്ങാടൻ സൈതലവി (37), അരീക്കുളം നീറ്റിക്കൽ മുനീർ (40) എന്നിവരെ വേങ്ങര സി ഐ പി കെ മുഹമ്മദ് ഹനീഫ അറസ്റ്റു ചെയ്തു.


(ചിത്രം )
ഒരു മറയുമില്ലാതെ പകൽ സമയം ബസ്റ്റാൻഡിൽ നടത്തുന്ന  മദ്യ വില്പന

മയക്കുമരുന്നിന്റെയും മദ്യ മാഫിയയുടെയും വിഹാര കേന്ദ്രം തന്നെയാണ് വേങ്ങര ബസ്റ്റാൻഡ്. സമാന സംഭവങ്ങൾ വേങ്ങരയിൽ 
മുമ്പും സംഭവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് രാഷ്ട്രീയ ഇടപെടലുകൾ കാരണം നിസ്സാര വകുപ്പുകൾ ചാർത്തി പോലീസ് ഇത്തരക്കാരെ ജാമ്യത്തിൽ വിടുന്നത് കൊണ്ടാണ്. ഇത് പൊലീസിന്റെ കൊള്ളരുതായ്‌മ കൊണ്ടല്ല. രാഷ്ട്രീയ സ്വാധീനം കൊണ്ട് ഭരണമേധാവികൾ പൊലീസിന്റെ നിയമ നടപടികളെ അടിച്ചൊതുക്കുന്നതാണ് നാട്ടിൽ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം അധികരിക്കാൻ പ്രധാന ഹേതു.

(ചിത്രം )
ഒരു മറയുമില്ലാതെ പകൽ സമയം ബസ്റ്റാൻഡിൽ  നടത്തുന്ന മദ്യ വില്പന

സംസ്ഥാനം തന്നെ മദ്യ മയക്കുമരുന്ന് മാഫിയയുടെ കയ്യിൽ അകപ്പെടുമ്പോൾ ഇത്തരം സംഭവങ്ങൾ വിലകുറച്ച് കാണാതെ വേണ്ട നടപടികൾ സ്വീകരിച്ചാൽ ഒരു പരിധിവരെ ഇത്തരക്കാരെ നിലയ്ക്ക് നിർത്താൻ കഴിയും.




Post a Comment

0 Comments