Flash News

6/recent/ticker-posts

ഊരകം കുന്നത്ത് വീണ്ടും അപകടം : ബസ്സും ലോറിയും കൂട്ടി ഇടിച്ച് മൂന്നു പേർക്ക് പരിക്ക്

Views

ഊരകം കുന്നത്ത് വീണ്ടും അപകടം. ബസും ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ 9.30  ഓടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് ടോറസ് ലോറിയും ബൈക്കും ഇടിച്ച് വിഷ്ണു എന്ന യുവാവ് മരിച്ചത്. രണ്ടുമാസം മുമ്പ്  സുബൈർ എന്നായാളും ഇവിടെ മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്. 



Post a Comment

0 Comments