Flash News

6/recent/ticker-posts

പ്രവാചക ചരിത്രം വളച്ചൊടിക്കരുത്, ചെറുപ്പക്കാരില്‍ ക്രിമിനല്‍ മനോഭാവം വളര്‍ത്തരുത്'; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അബ്ദുസമദ് പൂക്കോട്ടൂര്‍

Views

''യഥാര്‍ത്ഥ മുസ്ലീമിന്റെ ചരിത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്ത് ഇസ്ലാമിനോട് മതിപ്പുണ്ടാക്കുന്ന തരത്തിലാണ് നമ്മള്‍ പ്രസംഗിക്കേണ്ടത്.''
പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി പ്രവാചക ചരിത്രം തെറ്റായി ഉദ്ധരിച്ചെന്ന ആരോപണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. വിദ്വേഷപ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് പ്രവാചകചരിത്രം വളച്ചൊടിച്ചെന്ന് അബ്ദുസമദ് ചൂണ്ടിക്കാണിച്ചു. ഇസ്ലാമിക ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചകചരിത്രം ഉദ്ധരിക്കുമ്പോള്‍ യഥാര്‍ത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്: ''ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രവാചകചരിത്രം ഉദ്ധരിക്കുമ്പോള്‍ യഥാര്‍ത്ഥ വശമാണ് ഉദ്ധരിക്കേണ്ടത്. ഭാഗികമായോ വളച്ചൊടിച്ചോ പറയുമ്പോള്‍ അതുകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ മനസിലാക്കണം. ജീവിതത്തില്‍ ഏറ്റവും നല്ല മാര്‍ഗമാണ് നബി സ്വീകരിച്ചത്. എന്നിട്ട് പറഞ്ഞൊരു വാക്കുണ്ട്. നിനക്കൊരാളെ സുഹൃത്താക്കാന്‍ കഴിയില്ലെങ്കിലും അവനെ ശത്രുവാക്കരുത്. ഞാന്‍ പറഞ്ഞത് ഹദീസിലുള്ള വചനങ്ങളാണ്. മഹാന്‍മാര്‍ രേഖപ്പെടുത്തി വച്ചതാണ്. ആ പ്രസംഗത്തിന്റെ ക്ലിപ്പ് കേട്ട് നോക്കൂ. അതില്‍ തെറ്റിദ്ധാരണപരമായ വശങ്ങളുണ്ട്.''
''ഈ സന്ദേശം സമൂഹത്തിലെ ചെറുപ്പക്കാരിലെത്തിയാല്‍ ക്രിമിനല്‍ മനോഭാവം സമൂഹത്തില്‍ വളരുമോയെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ തെറ്റല്ലല്ലോ. ഇസ്ലാമിലെ സമാധാനസന്ദേശമാണ് നമ്മള്‍ സമൂഹത്തിന് നല്‍കേണ്ടത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പ്രതിസന്ധിയുണ്ട്. പ്രയാസങ്ങളുണ്ട്. അതിന് നമുക്ക് ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം വിദ്യാഭ്യാസ വിപ്ലവത്തിലൂടെ നമ്മുടെ സമൂഹത്തെ ഉയര്‍ത്തി കൊണ്ടുവരണം. ജനാധിപത്യമാര്‍ഗത്തിലൂടെ മുന്നോട്ട് പോകണം. യഥാര്‍ത്ഥ മുസ്ലീമിന്റെ ചരിത്രം മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്ത് ഇസ്ലാമിനോട് മതിപ്പുണ്ടാക്കുന്ന തരത്തിലാണ് നമ്മള്‍ പ്രസംഗിക്കേണ്ടത്. ഞാനതിന്റെ വസ്തുതകള്‍ ഉദ്ധരിച്ചെന്ന് മാത്രം. ആര്‍ക്കെങ്കിലും മറുപടിയായോ ആക്ഷേപമായോ അല്ല. വസ്തുത അങ്ങനെയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ആളുകള്‍ക്ക് ബോധ്യപ്പെടുന്നതിന് വേണ്ടി ഇത് പരിശോധിക്കാന്‍ അവസരമുണ്ടല്ലോ. ആര്‍ക്കും പരിശോധിക്കാം. കിതാബുകളില്‍ രേഖപ്പെടുത്തിയ സംഭവങ്ങളാണ്. പണ്ഡിതന്‍മാരോട് ചോദിച്ചാല്‍ മനസിലാകുന്ന ഒന്നാണ്.''



Post a Comment

0 Comments