Flash News

6/recent/ticker-posts

മലയാളി യുവാവിനെ റിയാദിൽ കാണാതായതായി പരാതി

Views
റിയാദ് : മലയാളി യുവാവിനെ റിയാദിൽ കാണാതായതായി പരാതി. മലപ്പുറം അരിപ്ര മാമ്പ്ര ഹംസത്തലിയെയാണ് ഈ മാസം 14 മുതൽ കാണാതായത്. ഇതിനിടെ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീട്ടിലേക്കു വിളിച്ചിരുന്നുവെന്നും സംസാരം മുഴുമിപ്പിക്കാൻ സാധിക്കാതെ കോൾ കട്ട് ആകുകയും ചെയ്തുവെന്നും ബന്ധുക്കൾ പറഞ്ഞു.

ഞാൻ പെട്ടിട്ടുണ്ട്, അറിയാത്ത സ്ഥലത്താണ് എന്ന് മാത്രമാണ് പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് തിരിച്ചു വിളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാദിലെ എക്‌സിറ്റ് 15 ലെ നസീമിലെ ശാര ഹംസയിലാണ് താമസം. ഇന്ത്യൻ എംബസിയിലും റിയാദ് പോലീസിലും പരാതി നൽകിയിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. എന്തെങ്കിലും വിവരം 
ലഭിക്കുന്നവർ. താഴെ കാണുന്ന നമ്പറുകളിൽ വിവരം അറിയിക്കണം.

📞 00966 55 9394 657
📞 00966 57 2524 534
📞 00966 54 503 4213


Post a Comment

0 Comments