Flash News

6/recent/ticker-posts

ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി; ഇടപെടാതെ ഹൈക്കോടതി

Views
ഭാരത് ജോഡോ യാത്രക്കെതിരായ ഹര്‍ജി; ഇടപെടാതെ ഹൈക്കോടതി

യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു



ഭാരത് ജോഡോ യാത്രയ്ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജിയിൽ ഇടപെടാതെ ഹൈക്കോടതി.
യാത്രയ്ക്ക് അനുമതിയുണ്ടെന്നും, യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചത് കോടതി പരിഗണിച്ചു. യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ കെ. വിജയൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

നിയമവിരുദ്ധ നടപടികൾക്കെതിരെ കേസുകൾ എടുത്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.രാഹുൽ ഗാന്ധി, കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവരെ അടക്കം എതിർകക്ഷികളാക്കിയായിരുന്നു ഹർജി.

പൊതു റോഡുകളുടെ പകുതി ഭാഗം മാത്രം ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊലീസിനെ നിയോഗിക്കുന്നതിന്റെ ചെലവ് സംഘാടകരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു. യാത്രയ്ക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ഹൈക്കോടതി കഴിഞ്ഞതവണ ഹര്‍ജിക്കാരനോട് ആരാഞ്ഞിരുന്നു.


Post a Comment

1 Comments

  1. ഭാരത് ജോഡോ യാത്രയിൽ പ്രകടമായ അക്രമപ്രവർത്തനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണോ അതോ മറ്റ് കേസുകളൊന്നും ഇല്ലാത്തത് കൊണ്ടാണോ ?.

    ReplyDelete