Flash News

6/recent/ticker-posts

തെരുവുനായ ആക്രമിച്ചാൽ

Views
കേരളമാകെ സസുഖം വാഴുന്ന തെരുവുനായകളെ കൊണ്ട് നമ്മൾ ഭീതിയിലാണ്.
കുട്ടികളെ മദ്റസയിലും സ്കൂളിലും അയക്കാൻ രക്ഷിതാക്കൾ ഇന്ന് പ്രയാസപ്പെടുകയാണ്. കുട്ടികളെ മാത്രമല്ല, മുതിർന്നവരേയും നായകൾ രുചിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു.
വാഹനത്തിലായാലും അവർക്ക് ഒരു ചുക്കും ഇല്ല.! മനുഷ്യമാംസം കടിച്ച് പറിച്ച് വയറ് നിറക്കണം.
മൊബൈൽ ഗെയിമിൽ നിന്നും കുഞ്ഞുമക്കളെ മാറ്റി നിർത്തി ശുദ്ധമായ മണ്ണിൽ മണ്ണപ്പം ചുട്ട് കളിക്കാൻ വിടുന്ന കാലവും ഇനി സ്വപ്നം മാത്രം ...!

ആക്രമണ ലക്ഷ്യത്തോടെ നമ്മുടെ നേർക്ക് ഒരു നായ വരുന്നത് കണ്ടാൽ എന്ത് ചെയ്യണം....? 
നമ്മുടെ കയ്യിലെന്താണോ ഉള്ളത് അത് നായക്ക് നേരെ കാണിക്കുക.
ഉദാഹരണത്തിന് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്ന വഴിയാണെങ്കിൽ സാധനങ്ങൾ നിറച്ച കവർ, അല്ലെങ്കിൽ ബാഗ്, ഷോൾ , തുണി തുടങ്ങിയവ നമ്മുടെ നേർക്ക് വരുന്ന നായക്ക് നേരെ കാണിക്കുകയും നായ അതിൽ കടിച്ച് പിടിച്ചിരിക്കുന്ന സമയം നമുക്ക് രക്ഷപ്പെടാവുന്നതുമാണ്.
എന്നാൽ, നായ അക്രമിക്കുകയാണെങ്കിൽ ഉടൻ തന്നെ നായയുടെ കണ്ണിനും നെറ്റിയിലും ശക്തിയായി അടിക്കുക. മറ്റു ശരീര ഭാഗങ്ങളിൽ എത്ര അടിച്ചിട്ടും ഇടിച്ചിട്ടും കാര്യമില്ല. കൈകാൽ പിടിച്ച് വലിച്ചാലും നായ കടി വിടുന്നതല്ല. അതിനാൽ, നായ ജീവൻ പോകുന്നതിനെ തൊട്ട് ഭയപ്പെടാതെ നായയെ തിരിച്ച് അക്രമിക്കുക.

നായയുടെ കണ്ണിനും നെറ്റിയിലും (തലക്ക്) ശക്തിയായി അക്രമിക്കാൻ കഴിഞ്ഞാൽ നായയെ തുരത്താൻ വളരെ എളുപ്പമാണ്.
ഇനി നായ അക്രമിച്ചാൽ എന്ത് ചെയ്യണം ...?

ചെറിയ മുറിവാണെങ്കിലും വലിയ മുറിവാണെങ്കിലും നന്നായി സോപ്പിട്ട് 15 മിനുട്ട് കൈ കഴുകുക. സോപ്പ് തേച്ച് നല്ല പോലെ കഴുകുന്നത് പേ വിഷബാധയിൽ നിന്ന് 90 ശതമാനവും രക്ഷപ്പെടാൻ സഹായിക്കുന്നതാണ്. നന്നായി കഴുകിയ ശേഷം മാത്രം ഒരു ഡോക്ടറുടെ സഹായം തേടുക.



Post a Comment

0 Comments