Flash News

6/recent/ticker-posts

സ്കൂൾഅധ്യാപകരാവാൻബിരുദംഅടിസ്ഥാനയോഗ്യതയാക്കും; 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി

Views
സ്കൂൾഅധ്യാപകരാവാൻബിരുദംഅടിസ്ഥാനയോഗ്യതയാക്കും; 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യാപകരാകാനുള്ള അടിസ്ഥാനയോഗ്യതബിരുദമാക്കുന്നു.ദേശീയവിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചാണ് ഈനീക്കം.അധ്യാപകവിദ്യാഭ്യാസത്തിനായിഎസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഇക്കാര്യത്തിൽ ചർച്ച തുടങ്ങി. വിഷയത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായിഉടൻപൊതുവിദ്യാഭ്യാസവകുപ്പിനെ സമീപിക്കും.

അധ്യാപകരാവാനുള്ള അടിസ്ഥാനയോഗ്യത 2030-ഓടെ നാലുവർഷ സംയോജിത ബി.എഡ്. ബിരുദമാക്കിമാറ്റണമെന്നാണ് ദേശീയവിദ്യാഭ്യാസനയത്തിലെ നിർദേശം. ഇതനുസരിച്ച്, സംസ്ഥാനങ്ങളിലെ അധ്യാപകവിദ്യാഭ്യാസത്തിലും ഘടനാപരമായപരിഷ്കാരങ്ങൾ നടത്തണം. 2024-ഓടെ പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കാനുള്ളഒരുക്കത്തിലാണ് സംസ്ഥാനസർക്കാർ. അതിനാൽ, സംയോജിത ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്നു നിശ്ചയിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് അധ്യാപകയോഗ്യതയെക്കുറിച്ചുള്ളചർച്ചകൾക്ക്എസ്.സി.ഇ.ആർ.ടി. തുടക്കമിട്ടത്.

ഇപ്പോഴുള്ള ഡി.എൽ.എഡ്. (ഡിപ്ലോമഇൻഎജ്യുക്കേഷൻ) കോഴ്‌സുകൾക്ക് പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. ഇതുനേടിയവർക്ക്യു.പി.തലംവരെയുള്ള സ്കൂളുകളിൽ അധ്യാപകരാവാം. ഇതുമാറ്റി ബിരുദംഅടിസ്ഥാനയോഗ്യതയാക്കുമ്പോൾ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലും ഭേദഗതിവരും.

ഇപ്പോഴുള്ള ഡി.എൽ.എഡ്. കോഴ്‌സുകൾ നിർത്തലാക്കേണ്ടിവരുമെന്നാണ് മറ്റൊരു ചർച്ച. ഡി.എൽ.എഡ്. പരിഷ്കരിച്ച രീതിയിൽ തുടരണോ ദേശീയ വിദ്യാഭ്യാസനയത്തിൽ നിർദേശിച്ചപോലെ സംയോജിത ബി.എഡ്. മാത്രമാക്കണോ എന്നീ കാര്യങ്ങളിൽവ്യക്തതയില്ലാതെഅധ്യാപകവിദ്യാഭ്യാസത്തിനുള്ളപാഠ്യപദ്ധതിതയ്യാറാക്കാനാവില്ല.



Post a Comment

0 Comments