Flash News

6/recent/ticker-posts

ഇന്ത്യയ്ക്ക് ടി20 ലോകകപ്പിലെ ആദ്യ തോൽവിയും പാക്കിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയും നൽകി ദക്ഷിണാഫ്രിക്ക.

Views

ഇന്ത്യയ്ക്ക് ടി20 ലോകകപ്പിലെ ആദ്യ തോൽവിയും പാക്കിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയും നൽകി ദക്ഷിണാഫ്രിക്ക.


 ഇന്ന് പെര്‍ത്തിൽ ഇന്ത്യയെ 133 റൺസിനൊതുക്കിയ ശേഷം വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിൽ മറികടക്കുമ്പോള്‍ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ തുണച്ചത്.

മാര്‍ക്രം 52 റൺസ് നേടി പുറത്തായപ്പോള്‍ ഡേവിഡ് മില്ലര്‍ പുറത്താകാതെ 59 റൺസാണ് നേടിയത്. അവസാന ഓവറിൽ ആറ് റൺസ് വേണ്ടപ്പോള്‍ മില്ലര്‍ രണ്ട് ബൗണ്ടറി പായിച്ച് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിംഗ് ഒരേ ഓവറിൽ ക്വിന്റൺ ഡി കോക്കിനെയും റൈലി റോസ്സോയെയും പുറത്താക്കിയതോടെ 3/2 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീഴുകയായിരുന്നു. മോശം ഫോം തുടരുന്ന ടെംബ ബാവുമയെ മൊഹമ്മദ് ഷമി പുറത്താക്കിയതോടെ 24/3 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ സ്ഥിതി പരുങ്ങലിലായി.


പിന്നീട് എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. 76 റൺസാണ് നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. 52 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി ഹാര്‍ദ്ദിക് ആണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത്. മാര്‍ക്രം 36 റൺസിൽ നില്‍ക്കുമ്പോള്‍ വിരാട് കോഹ്‍ലി താരത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു.

മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 32 റൺസായിരുന്നു ദക്ഷിണാഫ്രിക്ക നേടേണ്ടിയിരുന്നത്. അര്‍ഷ്ദീപ് എറിഞ്ഞ 17ാം ഓവറിൽ വെറും 7 റൺസ് മാത്രം പിറന്നുവെങ്കിലും അശ്വിനെ തുടരെ രണ്ട് സിക്സറുകള്‍ പറത്തി മില്ലര്‍ അടുത്ത ഓവറിൽ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി. അതേ ഓവറിൽ അശ്വിന്‍ ട്രിസ്റ്റന്‍ സ്റ്റബ്സിനെ വിക്കറ്റിന് മു്നനിൽ കുടുക്കി ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് കൂടി നേടിക്കൊടുത്തു.

ഓവറിൽ നിന്ന് ആ സിക്സുകളുടെ ബലത്തിൽ 12 റൺസ് പിറന്നപ്പോള്‍ അവസാന രണ്ടോവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് 12 റൺസ് മതിയായിരുന്നു വിജയത്തിനായി.


Post a Comment

0 Comments