Flash News

6/recent/ticker-posts

ഗൂഗിൾ ക്രോം: സേവനങ്ങൾ ദുർബലം, അറ്റ്‌ലസ് വിപിഎൻ സർവേ റിപ്പോർട്ട് പുറത്ത്

Views
ഗൂഗിൾ ക്രോം: സേവനങ്ങൾ ദുർബലം, അറ്റ്‌ലസ് വിപിഎൻ സർവേ റിപ്പോർട്ട് പുറത്ത്
ഇത്തവണ ഗൂഗിൾ ക്രോമിനെ ഏറ്റവും ദുർബലമായ വെബ് ബ്രൗസറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്

      ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന വെബ് ബ്രൗസറുകളുടെ പട്ടിക പുറത്തുവിട്ടു. അറ്റ്‌ലസ് വിപിഎൻ നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, സുരക്ഷയിൽ ആപ്പിളിന്റെ സഫാരിയാണ് മുന്നിട്ട് നിൽക്കുന്നത്. മറ്റു വെബ് ബ്രൗസറുകളുമായി താരതമ്യം ചെയ്യുമ്പോൾ താരതമ്യേന കുറഞ്ഞ പ്രശ്നങ്ങൾ മാത്രമാണ് സഫാരിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ നിരവധി സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തവണ ഗൂഗിൾ ക്രോമിനെ ഏറ്റവും ദുർബലമായ വെബ് ബ്രൗസറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2022 ജനുവരി 1 മുതൽ 2022 ഒക്ടോബർ 5 വരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിൾ ക്രോമിൽ 3,159 ക്യുമുലേറ്റീവ് തകരാറുകളാണ് കണ്ടെത്തിയത്.

തൊട്ടുപിന്നിലായി മോസില്ല ഫയർഫോക്സാണ് ഉള്ളത്. 117 സുരക്ഷാ പ്രശ്നങ്ങളാണ് മോസില്ല ഫയർഫോക്സിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, മൈക്രോസോഫ്റ്റ് എഡ്ജിൽ 103 സുരക്ഷാ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണ് മൈക്രോസോഫ്റ്റ് എഡ്ജിലെ സുരക്ഷാ പ്രശ്നങ്ങൾ.



Post a Comment

0 Comments