Flash News

6/recent/ticker-posts

കണ്ണൂരിൽ പതിനേഴുകാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച സംഭവം;പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

Views
കണ്ണൂരിൽ പതിനേഴുകാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച സംഭവം;പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ പതിനേഴുകാരിആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്.പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രതി പീഡനം നടത്തിയതെന്ന് പൊലീസ്പറഞ്ഞുസംഭവത്തിൽ ഇന്നലെ പൊലീസ് അന്വേഷണംആരംഭിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിക്കെതിരെ പോക്സോവകുപ്പുംബലാത്സംഗക്കുറ്റവും ചുമത്തി.

ഇരിട്ടിതാലൂക്ക്ആശുപത്രിയിലെ ശുചിമുറിയിലാണ് 17 വയസ്സുകാരി പ്രസവിച്ചത്. ഉളിക്കൽ സ്വദേശിനിയായ 17 കാരിയാണ് വയറുവേദനയെ തുടർന്ന് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. തുടർന്ന് ആശുപത്രിയിലെ ശുചിമുറിയിൽ പോയപ്പോൾ ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.പെൺകുട്ടിയും കുഞ്ഞിനെയും കണ്ണൂർജില്ലാആശുപത്രിയിൽ ചികിത്സയിലാണ്


Post a Comment

0 Comments