Flash News

6/recent/ticker-posts

കായംകുളത്ത് എം ഡി എം എയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും അറസ്റ്റിൽ

Views
കായംകുളത്ത് എം ഡി എം എയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും അറസ്റ്റിൽ

കായംകുളത്ത് 3.01 ഗ്രാം എം ഡി എം എയുമായി കുപ്രസിദ്ധ ഗുണ്ട പെരിങ്ങാല ദേശത്തിനകം കണ്ടിശ്ശേരി തെക്കതിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് (കലം അനി-31), പെൺസുഹൃത്ത് കൃഷ്ണപുരം കാപ്പിൽമേക്ക് തെക്കടത്ത് കിഴക്കതിൽ വീട്ടിൽ ഷംന (30) എന്നിവരാണ് പോലീസ് പിടിയിലായത്. 

ഇന്ന് ഉച്ചക്ക് 2.45 ഓടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് വശത്ത് വച്ചാണ് ഇവർ പിടിയിലായത്. 

മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.13 ഗ്രാമും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.02 ഗ്രാമും, ഇരുവരും സഞ്ചരിച്ച കാറിൽ നിന്നും 0.86 ഗ്രാം എം ഡി എം എയും കണ്ടെടുത്തു. 

ആലപ്പുഴ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ബിനുകുമാറിന്റെയും കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ സന്തോഷ്, എസ്.ഐ ഇല്യാസ്, പോലീസ് ഉദ്യോഗസ്ഥരായ ഷാഫി, ഹരികൃഷ്ണൻ, അനസ്, രതീഷ്, റസീന എന്നിവരും കായംകുളം പോലീസ് സ്റ്റേഷൻ എസ്.ഐ ഉദയകുമാർ , എ.എസ്.ഐ. ഉദയകുമാർ.ആർ, പോലീസുകാരായ അരുൺ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments