Flash News

6/recent/ticker-posts

കർണാടകയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറിൽ കെഎസ്ആർടിസി ഇടിച്ച് ഒൻപത് പേർ മരണപ്പെട്ടു; പത്ത് പേർക്ക് പരിക്ക്

Views
കർണാടകയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറിൽ കെഎസ്ആർടിസി ഇടിച്ച് ഒൻപത് പേർ മരണപ്പെട്ടു; പത്ത് പേർക്ക് പരിക്ക്



കർണാടക: കർണാടകയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറിൽ കെഎസ്ആർടിസി ഇടിച്ചു; ഒൻപത് പേർ മരണപ്പെട്ടു

കർണാടകയിലെ ഹസ്സൻ ജില്ലയിൽ ടെംബോ ട്രാവലറും കർണാടക ട്രാൻസ്പോർട്ട് ബസും പാൽ ടാങ്കറുമായി കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു.

അരസികേര താലൂക്കി ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ടെംബോ ട്രാവലറിൽ യാത്ര ചെയ്തവരാണ് മരിച്ച ഒൻപത് പേരും. ഇന്നലെ രാത്രി 11:00 മണിയോടെയാണ് അപകടം.

മരിച്ചവരിൽ നാല് പേർ കുട്ടികളാണ്. ധർമസ്ഥല, സുബ്രഹ്മണ്യ, ഹാസനാംബ ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരാണ് മരിച്ചത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു.


Post a Comment

0 Comments