Flash News

6/recent/ticker-posts

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.

Views


കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.


കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ടീം ബസിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.

അഞ്ച് തരം നിയമലംഘനങ്ങളാണ് ബസിൽ നിന്ന് കണ്ടെത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസിന്‍റെ ടയറുകൾ അപകടാവസ്ഥയിൽ ആണെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. ഇവയെല്ലാം വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് കാരണമായി. ബസിന്‍റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടായതായി അധികൃതർ പറഞ്ഞു. വാഹനത്തിന്‍റെ ടയർ പൊട്ടി ട്യൂബ് ദൃശ്യമാണെന്നും ബോണറ്റ് തകർന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടകരമായ നിലയിൽ പതിച്ച സ്റ്റിക്കറും ഫിറ്റ്നസ് റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാണ്ടി. 

പനമ്പിള്ളി നഗറിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലന സ്ഥലത്ത് എത്തിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചത്. കളിക്കാരുമായി പരിശീലനത്തിനായാണ് ബസ് ഇവിടെയെത്തിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ബസ് ഉടമകൾക്ക് 14 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതുവരെ ബസ് റോഡിലിറക്കി സർവീസ് നടത്താൻ പാടില്ല. 



Post a Comment

0 Comments