Flash News

6/recent/ticker-posts

ഗ്യാസ് ബുക്കിങ്ങിന് ഇന്നു മുതൽ മാറ്റങ്ങള്‍ വരുന്നു; അറിയാം ഇക്കാര്യങ്ങള്‍

Views

ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാർക്ക് കേരളപ്പിറവി ദിനാശംസകൾ

സംസ്ഥാനത്ത് ഗ്യാസ് ബുക്ക് ചെയ്യുന്നതിന് നവംബര്‍ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു. പോളിസികള്‍ക്ക് കെ വൈസി, ഒടിപി, ജിഎസ്ടിക്ക് കോഡ് തുടങ്ങിയ മാറ്റങ്ങളാണ് 1 മുതല്‍ നിലവില്‍ വരുന്നത്.

🛑പോളിസികള്‍ക്ക് കെ വൈസി

ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കെ വൈസി നിര്‍ബന്ധമാണ്. എല്ലാ ആരോഗ്യ, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെ വൈസി നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎ വ്യക്തമാക്കുന്നു.

🛑ഗ്യാസിന് ഒടിപി

നവംബര്‍ ഒന്നുമുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടുപടിക്കല്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താവ് ഒടിപി കൈമാറണം. എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒടിപി നമ്പര്‍ ലഭിക്കും. ഉപഭോക്താവിന്റെ അംഗീകൃത ഫോണിലേക്കാണ് ഒടിപി നല്‍കുന്നത്.

🛑ജിഎസ്ടിക്ക് കോഡ്

അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകര്‍ ജിഎസ്ടി റിട്ടേണില്‍ നിര്‍ബന്ധമായി എച്ച്എസ്എന്‍ കോഡ് നല്‍കണം. നാലക്ക നമ്പറാണ് എച്ച്എസ്എന്‍ കോഡ്.



Post a Comment

0 Comments