Flash News

6/recent/ticker-posts

വയനാട് വീണ്ടും കടുവയുടെ ആക്രമണം; ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു

Views
വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം.

കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.



Post a Comment

0 Comments