Flash News

6/recent/ticker-posts

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന്കള്ളക്കേസിൽകുടുക്കി';എസ്ഐക്കെതിരെ പരാതിയുമായി അച്ഛനും മക്കളും

Views

ഭാര്യയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിന്കള്ളക്കേസിൽകുടുക്കി';എസ്ഐക്കെതിരെ പരാതിയുമായി അച്ഛനും മക്കളും

കോഴിക്കോട്: ഭാര്യയുമായുള്ളഅവിഹിതബന്ധം ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോ​ഗസ്ഥൻ കള്ളക്കേസിൽകുടുക്കിയെന്ന് പരാതി.  കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ്ഐസമദിനെതിരെയാണ് മുൻ പഞ്ചായത്ത്‌ അംഗവും മക്കളും പരാതി നൽകിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും കണ്ണൂർ റേഞ്ച് ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

തന്റെ ഭാര്യയും സമദും തമ്മിൽഅവിഹിതബന്ധമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് ഇയാളെ ചൊടിപ്പിച്ചത്. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന്  എസ്‌ഐഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവുംഭീഷണിതുടരുന്നതായാണ് പരാതി.



Post a Comment

0 Comments