Flash News

6/recent/ticker-posts

വിവാഹാലോചനയുമായെത്തി സ്ത്രീകളിൽനിന്ന് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.

Views
വിവാഹാലോചനയുമായെത്തി സ്ത്രീകളിൽനിന്ന് പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.





മലപ്പുറം: വിവാഹാലോചനയുമായി ചെന്ന് സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വർണവും വാങ്ങി മുങ്ങുന്നയാളെ മലപ്പുറം വനിതാ പൊലീസ് പിടികൂടി. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40)വാണ് പിടിയിലായത്. രണ്ടു സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ഇവരെ പലയിടത്തു കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

വെബ്‌ സൈറ്റിലൂടെ സൗഹൃദത്തിലായ ശേഷം സ്ത്രീകളുടെ വീട്ടിൽ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും പ്രതി ബന്ധം സ്ഥാപിക്കും. എറണാകുളത്തു താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക.

വിവാഹ വസ്ത്രം വാങ്ങിനൽകൽ, കല്യാണക്കത്ത് തയാറാക്കൽ, കല്യാണം റജിസ്റ്റർ ചെയ്യാനുള്ള രേഖകൾ തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്ത് വിശ്വാസം പിടിച്ചുപറ്റും. ഒരു പരാതിക്കാരിയിൽ നിന്ന് 32 പവനും ഒരു ലക്ഷം രൂപയും മറ്റൊരാളിൽ നിന്ന് 10 ലക്ഷം രൂപയും ആറു പവനും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. 

പ്രതിയെ റിമാൻഡ് ചെയ്തു.ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദേശ പ്രകാരം മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ സിഐ റസിയ ബംഗാളത്ത്, എസ്ഐ എം.കെ.ഇന്ദിരാമണി, എസ്എച്ച്ഒ പി.എം.സന്ധ്യാദേവി എന്നിവരാണു മലപ്പുറം പൊലീസിന്റെ സഹായത്തോടെ എറണാകുളത്തു നിന്നുപ്രതിയെ പിടികൂടിയത്.




Post a Comment

0 Comments