Flash News

6/recent/ticker-posts

നായ പിന്നാലെയെത്തി കടിച്ചു, ദേഹമാസകലം പരിക്കേറ്റിട്ടും സാഹസികമായി കീഴ്പ്പെടുത്തി യുവാവ് , സംഭവം കോഴിക്കോട്

Views കോഴിക്കോട് കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായയെ സാഹസികമായി കീഴ്പ്പെടുത്തി.

കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നായ് മറ്റുള്ളവരെയും കടിക്കുന്നത് തടയാനായിരുന്നു നാസറിന്റെ ശ്രമം. നാസർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. അതേസമയം നായ ഇന്ന് പുലർച്ചെ ചത്തു.


Post a Comment

0 Comments