Flash News

6/recent/ticker-posts

ലഹരിക്കടത്തുകാരെ കാത്ത് വധശിക്ഷവരെ; കുറ്റം ആവര്‍ത്തിച്ചാല്‍ കുടുങ്ങും

Views

സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ കിട്ടുംവിധം കേസെടുക്കാന്‍ എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം.



തിരുവനന്തപുരം: സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ കിട്ടുംവിധം കേസെടുക്കാന്‍ എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം. മയക്കുമരുന്ന് ഇടപാടിലെ വമ്പന്‍ കണ്ണികളെ അമര്‍ച്ചചെയ്യാന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്.) നിയമത്തിലെ കടുത്തവകുപ്പുകള്‍ ഉപയോഗിക്കാനാണ് എക്‌സൈസ് ഒരുങ്ങുന്നത്.

ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍, വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യകേസ്‌കൂടി പരിഗണിച്ച് ഒന്നരയിരട്ടി ശിക്ഷനല്‍കാന്‍ വ്യവസ്ഥയുണ്ട്. തുടര്‍ച്ചയായ വമ്പന്‍ ഇടപാടുകളാണെങ്കില്‍ തൂക്കുകയര്‍വരെ ശിക്ഷകിട്ടാം. എന്‍.ഡി.പി.എസ്. നിയമത്തിലെ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31-എ വകുപ്പുകളാണ് മയക്കുമരുന്ന് വ്യാപനം അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തുക. ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുമാണ് നിര്‍ദേശം.


എക്‌സൈസ്-പോലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോകളുടെ സഹായത്തോടെ ഇതു കണ്ടെത്തും. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ശിക്ഷിക്കപ്പെട്ടതും കണക്കിലെടുക്കും. മയക്കുമരുന്നു കടത്തിനും വിപണനത്തിനും സാമ്പത്തികസഹായം നല്‍കുന്നതും പ്രതികളെ സഹായിക്കുന്നതും ശിക്ഷ ഇരട്ടിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്.



Post a Comment

0 Comments