Flash News

6/recent/ticker-posts

നബിദിന ആഘോഷത്തിന് മാല ബൾബുകൾ തൂക്കുന്നതിനിടെ കപ്പൂർ നരിമടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Views നബിദിന ആഘോഷത്തിന് മാല ബൾബുകൾ തൂക്കുന്നതിനിടെ കപ്പൂർ നരിമടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു



പാലക്കാട് : കപ്പൂർ നരിമടയിൽ നബിദിന ആഘോഷ പരിപാടിക്ക് മാല ബൾബ് തൂക്കുന്നതിനിടെ ഷോക്കേറ്റ് കയ്യാലക്കൽ മൊയ്തുണ്ണിയുടെ മകൻ മുർഷിദ് (23) മരണപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ടരക്ക് മാല ബൾബ് തൂക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിന് മുകളിൽ കയറി മാല ബൾബ് എതിർ വശത്തേക്ക് എറിയുമ്പോൾ കറൻറ് കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ പൂർത്തീകരിച്ചു.


Post a Comment

0 Comments