Flash News

6/recent/ticker-posts

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂരിലേക്ക് പുതിയ വിമാന സര്‍വീസ് ചൊവ്വാഴ്ച മുതല്‍

Views

ദുബൈ : പ്രവാസികൾക്ക് ആശ്വാസമായി ദുബൈ വി മാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു . നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ് . നിലവിൽ ഗോ ഫസ്റ്റ് മാത്രമാണ് ദുബൈയിൽ നിന്ന് കണ്ണൂരിലേക് സർവിസ് നടത്തുന്നത് . ഷാർജ വിമാനത്താവള ത്തെയായിരുന്നു കൂടുതൽ കണ്ണൂർ പ്രവാസികളും ആശ്രയിച്ചിരുന്നത് . കണ്ണൂർ വിമാനത്താവളത്തെ അവഗ ണിക്കുന്നു എന്ന് ആരോപണമുയരുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നത് .
ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ - കണ്ണൂർ സർവി സ് . ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേ ക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക് . അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും . ചൊവ്വ , വ്യാഴം , ശ നി , ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്ര സ് കണ്ണൂരിലേക്ക് പറക്കുക . വൈകീട്ട് യു.എ.ഇ സമ യം 6 : 40 ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇ ന്ത്യൻ സമയം 11 : 50 ന് എത്തും . കണ്ണൂരിൽ നിന്ന് തി രിച്ച് IX 747 വിമാനം തിങ്കൾ , ബുധൻ , വെള്ളി , ഞായ ർ ദിവസങ്ങളിൽ രാത്രി 12.50 ന് പുറപ്പെടും . ദുബൈയി ൽ പുലർച്ച 3.15 ന് എത്തും . നേരത്തേ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യയുടെ ഏക രാജ്യാന്തര സർവിസ് നിർത്തിയത് ഏറെ പ്രതിഷേധ ങ്ങൾക്കിടയാക്കിയിരുന്നു . ഇതോടെ കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണ ത്തിൽ കുറവ് രേഖപ്പെടുത്തി . 96,673 പേരാണ് സെ പ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി കടന്നുപോ യത് . പ്രതിമാസം ഒരുലക്ഷത്തിലേറെ പേർ യാത്ര ചെയ്തിരുന്നതാണ് . ദുബൈ - കണ്ണൂർ സർവിസിന് പുറമെ ആന്ധ്രപ്രദേശി ലെ വിജയവാഡയിലേക്ക് ഷാർജയിൽനിന്ന് പുതിയ സർവിസും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടു ണ്ട് . ഈമാസം 31 മുതൽ തിങ്കൾ , ശനി ദിവസങ്ങളി ലായിരിക്കും ഷാർജ - വിജയവാഡ സർവിസ് . യു.എ.ഇ യിൽനിന്ന് വിജയവാഡയിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന ആദ്യ വിമാനക്കമ്പനിയാണ് തങ്ങളെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താകുറിപ്പിൽ പറഞ്ഞു . രാവിലെ 11 നാണ് വിജയവാഡ വിമാനം ഷാർജയിൽ നിന്ന് പുറപ്പെടുക .



Post a Comment

0 Comments