Flash News

6/recent/ticker-posts

ദുബായിൽ ഇനി മുതൽ പാം മോണോ റയിൽ യാത്രക്കാർക്കു നോൽ കാർഡ് ഉപയോഗിക്കാം.

Views
ദുബായ് : ഇനി മുതൽ പാം മോണോ റയിൽ യാത്രക്കാർക്കു നോൽ കാർഡ് ഉപയോഗിക്കാമെന്നു ദുബായ് റോഡ്സ് ആൻസ് ട്രാൻസ്പോർട് അതോറിറ്റി ( ആർടിഎ ) അറിയിച്ചു . പ്രോപർട്ടി ഡെവലപേഴ്സായ നഖീലിന്റെ കീഴിലാണു മോണോ റയിൽ പ്രവർത്തിക്കുന്നത് . ഗോൾഡ് , സിൽവർ , കളർ നോൽ കാർഡുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണെന്ന് കോർപറേറ്റ് ടെക്നോളജി സപോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് യൂസഫ് അൽ മുദാറെബ് പറഞ്ഞു . യാത്രക്കാർക്ക് അവരുടെ യാത്രാ നടപടികൾ സുഗമമായി പൂർത്തിയാക്കുന്നതിനാണ് ഇത്തരമൊരു സേവനം ലഭ്യമാക്കിയത് . ഒരേ കാർഡിൽ ഒട്ടേറെ തവണ യാത്ര ചെയ്യാൻ കഴിയുന്നതു തീർച്ചയായും യാത്രക്കാർക്കു ഗുണകരമാകും . കൂടാതെ പൊതുഗതാഗതത്തെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങളെ ഈ സംരംഭം പിന്തുണയ്ക്കുന്നു . മെട്രോ , ബസുകൾ , ട്രാം , ജലഗതാഗതം , ടാക്സി , വാട്ടർ ബസ് , ആർടിഎയുടെ പൊതു പാർക്കിങ് എന്നിവയ്ക്കും നോൽ കാർഡ് ഉപയോഗിക്കാം കൂടാതെ , ദുബായിലെ പബ്ലിക് പാർക്കുകളുടെ പ്രവേശന ഫീസ് അടയ്ക്കാനും ഇത് ഉപയോഗിക്കുന്നു . ഇത്തിഹാദ് മ്യൂസിയം പ്രവേശനത്തിനും ദുബായിലെ ഒട്ടേറെ ഔട്ട്‌ലെറ്റുകളിൽ നിന്നു സാധനങ്ങൾ വാങ്ങാനും നോൽ കാർഡ് ഉപയോഗപ്രദമാണ് .



Post a Comment

0 Comments