Flash News

6/recent/ticker-posts

മാനസിക രോഗിയെ കള്ളനെന്നു സംശയിച്ച നാട്ടുകാർ പിടികുടാൻ ശ്രമിച്ചപ്പോൾ കക്ഷി തല്ലിൽ നിന്ന്‌ രക്ഷപ്പെടാൻ ട്രാൻസ്ഫോർമറിൽ കയറി നിന്നു

Views

കാഞ്ഞങ്ങാട്  മാനസിക രോഗിയെ കള്ളനെന്നു സംശയിച്ച നാട്ടുകാർ പിടികുടാൻ ശ്രമിച്ചപ്പോൾ കക്ഷി തല്ലിൽ നിന്ന്‌ രക്ഷപ്പെടാൻ ട്രാൻസ്ഫോർമറിൽ കയറി നിന്നു വൈദ്യുതിനിൽകൂടി നടന്നും ഭീതിപരത്തി നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും മുൾ മുനയിൽ നിർത്തി.


⭕️വീഡിയോ.


പൈരടുക്കം  റോഡിന് എതിർ വശത്ത് വെച്ച് ഒട്ടേറെ വീടുകളിൽ കയറുകയും യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു എന്ന് നാട്ടുകാർ ആരോപിച്ചപ്പോൾ ഓടിയ അതിഥിതൊഴിലാളിയായ മാനസികരോഗി പൈരടുക്കം കുളത്തിനു സമീപത്തെ വൈദ്യുതിട്രാൻസ്‌ഫോർമറിൽ കയറി നിലയുറപ്പിച്ചു   നാട്ടുകാർ ഉടൻ കെ എസ് ഇ ബി ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് 1.33 ന് മാവുങ്കാൽ സബ്ബ് സ്റേഷനിൽ നിന്നും വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് സബ്ബ് എഞ്ചിനിയർ സുനിൽ ഓവ്വർസിയർമാരായ ഗണേഷ്, വിനോദ്, ലൈൻ മാൻമാരായ ബിജു, ഗോപി , ജിതിൻ ഡ്രൈവർ ചന്ദ്രശേഖരൻ എന്നിവർ സംഭവ സ്ഥലത്ത് എത്തി യുവാവിനെ താഴെയിറക്കാൻ നോക്കിയെങ്കിലും യുവാവ് കൂടുതൽ ഉയരമുളള വൈദ്യുതി തൂണിനു മുകളിലേക്കുകയറി നിലയുറപ്പിച്ചു വിവരം അറിഞ്ഞ ഉടൻ പോലിസും എത്തി ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയുമെത്തി സേനാംഗങ്ങൾ ഏണി വെച്ച് മുകളിൽ കയറുമ്പോൾ യുവാവ് വൈദ്യുതി കമ്പിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു യുവാവ് താഴെക്കു ചാടുമ്പോൾ നിലത്തു വിഴാതിരിക്കാൻ അഗ്നി രക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പോലീസും കെ എസ് ഇ ബി ജീവനക്കാരും നാട്ടുകാരുംനിലയറുപ്പിച്ചു  ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് രണ്ടരയോടെഹോസ്ദുർഗ് സബ്ബ് ഇൻസ്പെക്റ്റർമാരായ സതീശൻ ,ശരത്ത് മറ്റു രണ്ടു പോലിസുകാർ അഗ്നി രക്ഷാ സേനയിലെ എച്ച് ഉമേശൻ , വി.എം വിനീത് എന്നിവർ വൈദ്യുതി തുണിൽ മുകളിൽ കയറിയാണ് യുവാവിനെ കിഴ്പെടുത്തി താഴെയിറക്കുകയായിരുന്നു  ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ് , ഫയർ ആന്റ് റിസ്ക്യൂ ഓഫീസർമാരായ അനിൽ, ശരത്ത്ലാൽ,ഷിബിൻ, അരുൺ , ഹോംഗാർഡുമാരായ രവീന്ദ്രൻ , നാരായണൻ , ബാബു, സുധാകരൻ സിവിൽ ഡിഫൻസ് അംഗങ്ങളായ അരുൺ കുമാർ , പ്രദീപ് കുമാർ പോലീസ് സി ഡി പാർട്ടിയിലെയും , സ്പെഷ്യൽ ബ്രാഞ്ചിലേയും ഓഫിസർമാർ നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വിശദമായ അന്വേഷണത്തിൽ  മനോനില തെറ്റിയ ബിഹാർ സ്വദേശിയായ യുവാവ് മൂന്നാം മെയിൽ സ്നേഹാലയത്തിൽ നിന്നും ശനിയാഴ്ച രാവിലെ ചാടി പോയതതാണന്ന്‌ തിരിച്ചറിഞ്ഞതോടെ തിരികെ സ്‌നേഹാലയത്തിലെത്തിച്ചു


Post a Comment

0 Comments