Flash News

6/recent/ticker-posts

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍.

Views

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിച്ച് എയര്‍ലൈന്‍. വിസ്താര എയര്‍ലൈന്‍സാണ് ഇന്നലെ മുംബൈ-അബുദാബി പ്രതിദിന സര്‍വീസ് ആരംഭിച്ചത്. ആദ്യ വിമാനം മുംബൈയില്‍നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.  തിരിച്ച് അബുദാബിയില്‍നിന്ന് രാത്രി 9.40ന് പുറപ്പെട്ട് മുംബൈയില്‍ വെളുപ്പിന് 2.45ന് എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ് സേവനം ലഭിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ വിസ്താരയുടെ സാന്നിധ്യം ശക്തിപ്പെടുത്തി വരുന്നതിന്റെ ഭാഗമായാണ് അബുദാബി സേവനമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിനോദ് കണ്ണന്‍ പറഞ്ഞു. സമസ്ത മേഖലകളിലും ലോകത്തിന്റെ ഉന്നതിയിലേക്കു കുതിക്കുന്ന യുഎഇയിലേക്കുള്ള സര്‍വീസ് ബിസിനസുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കുമെല്ലാം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments