Flash News

6/recent/ticker-posts

യുഎഇയിലെ സ്വകാര്യ മേഖല സ്വദേശി വത്കരണം; നടപടി ക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി

Views

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നു. 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു UAE.വിദഗ്ധ തൊഴില്‍ തസ്‍തികകളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം പാലിക്കണമെന്നാണ് അധികൃതർ നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശികളല്ലാത്ത ഓരോ 50 ജീവനക്കാര്‍ക്കും ആനുപാതികമായി രണ്ട് ശതമാനം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. ഈ വർഷാവസാനത്തിൽ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം കമ്പനികൾ നടപ്പിലാക്കും.രാജ്യത്തിന്റെ പുരോഗതിയിലും ഭാവി രൂപപ്പെടുത്തുന്നതിലും സ്വകാര്യ മേഖലയ്ക്കുള്ള പങ്ക് മനസിലാക്കിയാണ് ഇതെന്നും യുഎഇ മാനവവിഭവ ശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി പറഞ്ഞു.സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 2023 ജനുവരി മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും വര്‍ഷം 72,000 ദിര്‍ഹം വീതമായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പിഴ അടയ്ക്കേണ്ടി വരികയെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം നിയമം പാലിക്കുന്നവർക്ക് കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും.



Post a Comment

0 Comments