Flash News

6/recent/ticker-posts

മരിക്കും മുന്‍പ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളില്‍ ചിക്കന്‍ മസാലയും, ഗ്രാമ്ബുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Views
മരിക്കും മുന്‍പ് റോസ്ലിന്റെ ശരീരമാകെ വരഞ്ഞ് മുറിവുകളില്‍ ചിക്കന്‍ മസാലയും, ഗ്രാമ്ബുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം പുരട്ടി; ഇഞ്ചിഞ്ചായി മരിച്ചാലേ ഫലമുണ്ടാകൂ എന്ന് ഷാഫി; ആഭിചാരക്കൊലയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

▪️പത്തനംതിട്ട: ഇലന്തൂര്‍ ആഭിചാരക്കൊലയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. റോസ്ലിലിനെ കൊലപ്പെടുത്തും മുന്‍പ് കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞുവെന്നും, ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഷാഫിയുടെ വെളിപ്പെടുത്തല്‍.


കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ ഷാഫിയും ലൈലയും ഭഗവല്‍ സിംഗും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്. കൊലപ്പെടുത്തുന്നതിന് മുന്‍പായിട്ടാണ് അതിക്രൂരമായ രീതിയില്‍ റോസ്ലിനെ മൂന്ന് പേരും ചേര്‍ന്ന് മുറിവേല്‍പ്പിച്ചത്.

കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയതിന് ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു. അതിന് ശേഷം ഈ മുറിപ്പാടുകളില്‍ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്. വീട്ടിലുണ്ടായിരുന്ന ചിക്കന്‍ മസാലയും, ഗ്രാമ്ബുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളില്‍ തേച്ച്‌ പിടിപ്പിച്ചത്. മൂന്ന് പേരും ചേര്‍ന്നാണ് മസാലക്കൂട്ട് റോസ്ലിലിന്റെ മുറിവുകളില്‍ തേച്ച്‌ പിടിപ്പിച്ചത്.

വേദനയില്‍ റോസ്ലിന്‍ ഞരങ്ങിയതോടെ ശബ്ദം പുറത്ത് വരാതിരിക്കുന്നതിന് വേണ്ടി തുണി തിരുകയിന് മുകളിലായി പ്ലാസ്റ്റര്‍ കൂടി ഒട്ടിക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ റോസ്ലിന്‍ അര്‍ധബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ഷാഫിയും ലൈലയും ചേര്‍ന്ന് ഇവരെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. സംഭവത്തില്‍ ഇപ്പോഴും തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ വരികയാണെന്നും അന്വേഷണ സംഘം പറയുന്നു.

അതേസമയം രണ്ടാമത്തെ കൊലപാതകം നടന്ന സമയത്ത് ലൈലയുടെ അടുത്ത ബന്ധു വീട്ടില്‍ എത്തിയിരുന്നുവെന്നും ഷാഫി മൊഴി നല്‍കി. കൊലപാതക വിവരം പുറത്താകുമെന്ന ഭീതിയില്‍ ഈ ബന്ധുവിനെ അതിവേഗം മടക്കി അയക്കുകയായിരുന്നുവെന്നും ഷാഫി പോലീസിനോട് വെളിപ്പെടുത്തി. രണ്ടാഴ്ച മുന്‍പ് ലൈലയുടെ വീട്ടില്‍ പോയിരുന്നുവെന്നും, അന്നേ ദിവസം അപരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യം ലൈലയുടെ ബന്ധുവായ വ്യക്തിയും വ്യക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments