Flash News

6/recent/ticker-posts

ഒ എൽ എക്സ് വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ ;ഇടപാട് ഉറപ്പിക്കുന്നത് യുവതി , പണം ആഡംബര ജീവിതത്തിന് ...

Views

ഒ എൽ എക്സ് വഴി  ഐഫോൺ തട്ടിയെടുക്കുന്ന സംഘം അറസ്റ്റിൽ ;
ഇടപാട് ഉറപ്പിക്കുന്നത് യുവതി , പണം ആഡംബര ജീവിതത്തിന് ...



കല്പറ്റ: ഒ.എൽ.എക്സ്. വഴി ഐഫോൺ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബർ പോലീസ് അറസ്റ്റുചെയ്തു. സുൽത്താൻബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരാണ് അറസ്റ്റിലായത്.

ഒ.എൽ.എക്സിൽ വിൽപ്പനയ്ക്കുവെച്ച സുൽത്താൻബത്തേരി സ്വദേശിയുടെ 52,500 രൂപ വിലവരുന്ന ഐഫോൺ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്.

ഒ.എൽ.എക്സിൽ വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമകളെയാണ് പ്രതികൾ ഉന്നംവെക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ശബാന ഷെറിൻ വ്യാജപേരുകളിൽ മൊബൈൽഫോൺ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പിച്ചശേഷം മൊബൈൽഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്കുള്ള ബസിൽ കയറ്റിവിടാൻ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസ്ലാം വ്യാജ ബാങ്ക് റെസീപ്റ്റ് തയാറാക്കി ഫോൺ ഉടമയ്ക്ക് അയച്ചുനൽകിയാണ് തട്ടിപ്പുനടത്തുന്നത്


Post a Comment

0 Comments