Flash News

6/recent/ticker-posts

കേരളത്തില്‍ നരബലി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി

Views


കേരളത്തിൽ നരബലി; കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി


തിരുവല്ല: കേരളത്തിൽ നരബലി നടന്നതായി സംശയം. കൊച്ചിയിൽ നിന്ന് 3 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി. തിരുവല്ലയിലാണ് സംഭവം നടന്നത്. തലയറുത്ത ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുളള സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്.

കൊച്ചി കടവന്ത്രയിൽ നിന്നാണ് സ്ത്രീകളെ കാണാതായത്. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊല നടത്തിയതെന്നാണ് വിവരം. തിരുവല്ലാക്കാരായ ദമ്പതിമാർക്ക് സാമ്പത്തികാഭിവൃദ്ധിക്ക് വേണ്ടിയാണ്
കൊല നടത്തിയത്. 50 വയസിനടുത്ത് പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ 3 പേർ കസ്റ്റഡിയിലായി. സ്ത്രീകളെ ബലിക്കായി എത്തിച്ചത് പെരുമ്പാവൂർ സ്വദേശി  ശിഹാബെന്ന റഷീദ്. ഏജന്റും ദമ്പതിമാരും പോലീസ് പിടിയിലായി. കാലടി കടവന്ത്ര സ്വദേശികളാണ് കൊല്ലപ്പെട്ടത്. മിസിംഗ് കേസ് അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നത്.


Post a Comment

0 Comments