Flash News

6/recent/ticker-posts

കാസര്‍കോട് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു, തൊഴിലാളികള്‍ക്ക് പരിക്ക്

Views

കാസര്‍കോട്
നിര്‍മാണത്തിനിടെ
മേല്‍പ്പാലം തകര്‍ന്നു വീണു,
തൊഴിലാളികള്‍ക്ക് പരിക്ക്

കാസർകോട്:
 ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ അപകടം. അടിപ്പാത തകർന്നുവീഴുകയായിരുന്നു. 
പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്. 

അപകടത്തിൽ 
ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. 
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. 

ഇവിടെ രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാറില്ല.

നിർമാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.


Post a Comment

0 Comments