Flash News

6/recent/ticker-posts

ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ന്യൂക്ലിയർ ബോംബുണ്ട്

Views
ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ന്യൂക്ലിയർ ബോംബുണ്ട്

തിരുവനന്തപുരം. തന്റെ ആത്മ കഥയുടെ രണ്ടാം ഭാഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ന്യൂക്ലിയർ ബോംബുണ്ടെന്നു സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ തെളിവ്പുറത്തുവിടുമെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്. ശിവശങ്കറിനുംമുഖ്യമന്ത്രിയുടെകുടുംബത്തിനുമെതിരെയുള്ളതെളിവ്തന്റെകൈയിലുണ്ടെന്നുംഅത്സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

കേസുമായിമുന്നോട്ടുപോകുന്നതിനാൽ,കേസിനെബാധിക്കുമെന്നതിനാലാണ് തെളിവുകൾ പൊതുജന മധ്യത്തിൽഅവതരിപ്പിക്കാത്തത്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം വരുമെന്നും അതിൽ ഒരു ന്യൂക്ലിയർബോംബുണ്ടാകുമെന്നും സ്വപ്ന സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്.

അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പല ബിസിനസുകളും കൊണ്ടുവരണമെന്ന പദ്ധതിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് താനും പല കാര്യങ്ങളിലും ഇടപെട്ടത്. പക്ഷേ കേരളത്തിലേക്ക് ഒന്നും വരാൻ പോകുന്നില്ല. ഇവിടെ എന്താണ് വികസനമെന്ന് സ്വപ്ന ചോദിച്ചതായും സ്വകാര്യ ചാനൽ റിപ്പോർട്ടിൽ പറയുന്നു.



Post a Comment

0 Comments