Flash News

6/recent/ticker-posts

മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

Views

വയനാട് പുതുപ്പാടി: ഉമ്മയോടിച്ച കാർ തട്ടി മകൾക്ക് ദാരുണാന്ത്യം.


ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ നസീറിന്റെ മകൾ മൂന്നര വയസുകാരി മറിയം നസീർ ആണ് ദാരുണമായി മരണപ്പെട്ടത്.

ഇന്ന് രാവിലെ 10:30 ഓടെ 
ആയിരുന്നു അപകടം



നെല്ലാംങ്കണ്ടി ആലപ്പുറായിൽ ഉമ്മയുടെ വീട്ടുമുറ്റത്ത് വെച്ചാണ് അപകടം. മാതാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പടിയിലിരിക്കുകയായിരുന്ന മകളുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.

അപകടം നടന്നയുടൻ തന്നെ കുട്ടിയെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.പിതാവ് വിദേശത്താണ്. പിതാവും സഹോദരനും നാട്ടിലേക്ക് തിരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
നാളെ ഈങ്ങാപ്പുഴ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

സഹോദരൻ:യാരിസ്.


Post a Comment

0 Comments