Flash News

6/recent/ticker-posts

എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒന്നാംപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

Views

എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒന്നാംപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു


കൊച്ചി: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒന്നാംപ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.കഴിഞ്ഞ ദിവസം നൽകിയ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ജസ്റ്റിസ് വിജു എബ്രാഹാമിന്‍റെ സിംഗിള്‍ ബഞ്ചാണ് ജാമ്യം അനുവദിച്ചത്.

കേസില്‍ മൂന്ന് പ്രതികളെ കൂടി പ്രതിചേര്‍ത്തിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നാംപ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.ഇത് പരിഗണിച്ചതിനുശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.



Post a Comment

0 Comments