Flash News

6/recent/ticker-posts

ഹജ്ജ് : പ്രായപരിധി ഒഴിവാക്കി ; വനിതകള്‍ക്കൊപ്പം ബന്ധുക്കൾ വേണമെന്ന നിബന്ധനയും ഒഴിവാക്കി

Views

 ഹജ്ജ് : പ്രായപരിധി ഒഴിവാക്കി ; വനിതകള്‍ക്കൊപ്പം ബന്ധുക്കൾ വേണമെന്ന നിബന്ധനയും ഒഴിവാക്കി


മനാമ: കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജിന് ഏർപ്പെടുത്തിയ പ്രായനിബന്ധന ഒഴിവാക്കി. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീർഥാടകർക്കൊപ്പം രക്തബന്ധുവേണമെന്ന നിബന്ധനയും ഒഴിവാക്കി. ഏതുതരം വിസയുമായും ഉംറ നിർവഹിക്കാം. കഴിഞ്ഞ വർഷം ഹജ്ജ് പ്രായപരിധി 65 ആക്കി കുറച്ചു. പ്രായപരിധി ഒഴിവാക്കിയതായി അറിയിച്ച് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ കാര്യാലയങ്ങൾക്ക് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കത്ത് നൽകി.

കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷം 10 ലക്ഷം തീർഥാടകർക്കായിരുന്നു അനുമതി. കോവിഡിന് മുമ്പ്‌ 20 ലക്ഷമായിരുന്നു വിദേശ തീർഥാടകർ.



Post a Comment

0 Comments