Flash News

6/recent/ticker-posts

പാനൂരിൽ പെൺകുട്ടി വീടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍.

Views
കണ്ണൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹംകിടപ്പുമുറിയിൽ

കണ്ണൂർ: പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് മുമ്പാണ് സംഭവം.

സംഭവസമയത്ത് വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായിരുന്നു. യുവതിയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ബന്ധുക്കളുംഅയൽക്കാരുമൊക്കെ ഈ വീട്ടിലായിരുന്നു. പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ട്. ശരീരത്തിൽമാരകമായ മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. മുഖംമൂടി ധരിച്ചയാളെ വീടിന് സമീപം കണ്ടെന്ന് നാട്ടുകാരൻ പറഞ്ഞു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കണ്ണൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.Post a Comment

0 Comments