Flash News

6/recent/ticker-posts

ഈ ഫോണുകളില്‍ ഇനി വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ല; ഏതൊക്കെയാണെന്ന് അറിയേണ്ടേ?

Views ചില ഐഫോണുകളില്‍ ഇനി വാട്ട്‌സ് ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍. ആപ്പിള്‍ ഐഫോണുകളുടെ പഴയ മോഡലുകളിലാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുക. പഴയ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്ട്‌സ് ആപ്പ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. ഐഒഎസ് 10 ലും 11 ലും പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കാണ് വാട്ട്‌സ് ആപ്പ് സേവനം ലഭിക്കാതെ വരിക whatsappapk.

കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്ററിനുള്ള സപ്പോര്‍ട്ട് വാട്ട്‌സ് ആപ്പ് പിന്‍വലിച്ചതാണ് ഈ മാറ്റത്തിന് കാരണം. ഐഒഎസ് അപ്ഡേഷന്‍ ചെയ്യുന്ന അല്ലെങ്കില്‍ ഫോണ്‍ തന്നെ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഈ പ്രശ്‌നത്തിനുള്ള പോംവഴികള്‍. പുതിയ മോഡല്‍ ഐഫോണ്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ പഴയ മോഡലുകള്‍ക്ക് വിലക്കുറവ് നല്‍കാറുണ്ട് whatsapp company .

ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് തുടങ്ങിയവയില്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്നവരെയാണ് ഈ മാറ്റം കൂടുതല്‍ ബാധിക്കുക. വാട്ട്‌സ് ആപ്പ് സേവനം തുടരാന്‍ ഈ മോഡല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യേണ്ടിവരും. നിരവധിപ്പേര്‍ ഐഒഎസ് അപ്‌ഡേറ്റുകള്‍ ചെയ്യാത്തവരാണ്. വാട്ട്‌സ് ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്നരാണെങ്കില്‍ ഫോണിന്റെ അപ്‌ഡേഷന്‍ കൂടി പരിശോധിക്കാനുള്ള അവസരമാണിത് whatsapp viewer.

ഐഫോണ്‍, 5എസ്, 6, 6 പ്ലസ്, 7, 7 പ്ലസ്, എന്നീ മോഡലുകള്‍ക്കൊപ്പമായിരുന്നു ഐഒഎസ് 10 ഉം 11 ഉം ആണ് ഉപയോഗിച്ചിരുന്നത്. ഐഫോണ്‍ 5 എസ്, 6, 6 പ്ലസ് എന്നി ഫോണുകളുടെ ഉപയോക്താക്കള്‍ക്ക് ഐഒഎസ് 12.5.6 വരെയുള്ള അപ്‌ഡേറ്റുകള്‍ ചെയ്യാം. ഐഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ X, 8, 8 പ്ലസ് മോഡലുകള്‍ ഉപയോഗിക്കുന്നവരും ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണം.


അപ്‌ഡേറ്റ് ചെയ്യാന്‍ ഐഫോണ്‍ ‘സെറ്റിങ്സ്’ ല്‍ പോയ ശേഷം ‘ജനറല്‍’ തിരഞ്ഞെടുത്തത് ‘സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്’ എന്ന ഓപ്ഷനില്‍ ചെന്ന് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് സെര്‍ച്ച് ചെയ്ത് അപ്‌ഡേറ്റ് ചെയ്യണം. ഈ ഐഒഎസ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നതുമൂലം, സേവനം നിലനിര്‍ത്താനുള്ള ചിലവും ഉപഭോക്താക്കളുടെ എണ്ണവും താരതമ്യം ചെയ്യുമ്പോള്‍ കമ്പനിക്ക് ലാഭകരമല്ല എന്നതുകൊണ്ടാണ് ഇത്തരത്തില്‍ പഴക്കം ചെന്ന ഐഒഎസ് സപ്പോര്‍ട്ട് പിന്‍വലിക്കുന്നത്.


Post a Comment

0 Comments