Flash News

6/recent/ticker-posts

ബ്രസീലിന് പെരുത്ത് സന്തോഷം, അര്‍ജന്‍റീനയ്ക്കും ആഹ്ളാദിക്കാന്‍ വകയുണ്ട്; കിരീടമാര്‍ക്ക്? പ്രവചനം ഇതാ!

Views


മുംബൈ: ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനും സെമിയിലും ഫൈനലിലും എത്താനും സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് പ്രമുഖ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് കമ്പനിയായ എക്സ്പീരിയന്‍റെ ഇന്നൊവേഷൻ ലബോറട്ടറിയായ ഡാറ്റാലാബ്. ബ്രസീല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പ്രവചനമാണ് ഡാറ്റ ലാബിന്‍റേത്.

കാനറികള്‍ക്ക് ലോകകപ്പ്  സെമി ഫൈനലിലെത്താൻ 53.4 ശതമാനം സാധ്യതയും ഈ വർഷത്തെ ലോകകപ്പ് നേടാൻ 20.9 ശതമാനം സാധ്യതയുമുണ്ടെന്നാണ് പ്രവചനം. ലോകകപ്പ് യോഗ്യത മത്സരങ്ങളുടെയും വിജയികളുടെയും ഫലങ്ങള്‍ പ്രവചിക്കാന്‍ ഡാറ്റാലാബ് ശാസ്ത്രജ്ഞര്‍ മെഷീന്‍ ലേണിംഗ് ടെക്നിക്കുകളാണ് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പുകള്‍ നേടിയ രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് 2022ല്‍ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള രാജ്യങ്ങളെ നിര്‍ണയിച്ചത്

ലോകകപ്പ് നേടാനുള്ള രാജ്യങ്ങളുടെ സാധ്യത

• ബ്രസീല്‍ – 20.9 ശതമാനം
• അർജന്‍റീന – 14.3 ശതമാനം
• ഫ്രാൻസ് – 11.4 ശതമാനം
• സ്പെയിന്‍ – 9 ശതമാനം
• ജർമ്മനി – 3.4 ശതമാനം

നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകള്‍

• ബ്രസീല്‍ – 97.48 ശതമാനം (ഗ്രൂപ്പ്ജി)
• അർജന്‍റീന 96.1 ശതമാനം  (ഗ്രൂപ്പ്സി)
• ഫ്രാൻസ് 93.4 ശതമാനം (ഗ്രൂപ്പ്ഡി)
• സ്പെയിന്‍ 89.6 ശതമാനം, ജര്‍മനി 69.6% ശതമാനം (ഇരു ടീമുകളും ഗ്രൂപ്പ് ഇയിലാണ്)


അതേസമയം, ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ അര്‍ജന്‍റീന നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്പോള്‍ ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ലുസൈല്‍ സ്റ്റേഡിയത്തില്‍ തോറ്റല്‍ക്കുന്നത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയ്ക്ക് ചിന്തിക്കാന്‍ പോലുമാകില്ല. അതിനാല്‍ തന്നെ മെക്‌സിക്കോയ്‌ക്ക് എതിരെ മാറ്റങ്ങളോടെയാവും അര്‍ജന്‍റീന ഇന്ന് ഇറങ്ങുക. മുപ്പത്തിയാറ് മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്‍റീനയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു സൗദി അറേബ്യക്കെതിരായ തോൽവി. ഖത്തര്‍ ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ മെസിപ്പടയുടെ ഭാവി പോലും ഇന്ന് തുലാസിലാണ്. ഇനിയുള്ള രണ്ട് കളികളും നോക്കൗട്ടിന് തുല്യമാണ്.



Post a Comment

0 Comments