Flash News

6/recent/ticker-posts

പതിനഞ്ചോളം വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ

Views

വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം അധ്യാപകൻ  കസ്റ്റഡിയിൽ.


വേങ്ങരയിൽ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വേങ്ങര സ്വദേശിയായ അധ്യാപകൻ അബ്ദുൽ കരിമിനെയാണ് മലപ്പുറം വനിത പോലീസ് കസ്റ്റഡിയിൽ എടുത്തത്. 

സ്കൂളിലെ മറ്റ് അധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാർഥിനി പീഡനവിവരം പറഞ്ഞത്. 
ഇതിന്‍റെ അടിസ്ഥാനത്തിൽ അധ്യാപികയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത മലപ്പുറം വനിത പോലീസ് ഇൻസ്പെക്ടറാണ് അബ്ദുൽ കരീമിനെ കസ്റ്റഡിയിലെടുത്തത്.

ഇയാൾ കൂടുതൽ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. 15ലധികം വിദ്യാർഥികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. 


Post a Comment

0 Comments